പത്തനംതിട്ട: കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല അദാലത്തിൽ 17 കേസുകൾക്ക് പരിഹാരമായി. ആകെ പരിഗണിച്ച് 72 കേസുകളിൽ ഏഴെണ്ണം പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ടെണ്ണം ജാഗ്രത സമിതിക്കും മൂന്നെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ പരിഗണനയ്ക്കും അയച്ചു. മറ്റ് പരാതികൾ അടുത്ത മാസം നടക്കുന്ന അദാലത്തിൻ്റെ പരിഗണയ്ക്കായി മാറ്റിവച്ചു.
തിരുവല്ല മാമൻ മത്തായി നഗർ ഹാളിൽ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി നേതൃത്വം നൽകി. അഡ്വ. സബീന, അഡ്വ. സീമ, കൗൺസിലർമാർ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു