തിരുവല്ല : വൈ എം സിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത അപകടകരമാണെന്നും മതേതര സമൂഹത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ പ്രസ്ഥാനമെന്ന നിലയിൽ നാടിൻ്റെ മതനിരപേക്ഷത ഉയർത്തിക്കാട്ടുവാൻ വൈ എം സി എ ക്ക് സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് സന്ദേശം നല്കി.
സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, യൂണി – വൈ റീജണൽ ചെയർമാൻ അഖിൽ ജോൺ, കെ. റ്റി ചെറിയാൻ, സെക്രട്ടറി ഷാജി ജെയിംസ്, റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. റെജി മാത്യു, ഷാജി ജെയിംസ്, ഡോ. വിനോദ് രാജ്, റൂബിൾ രാജ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ വിവിധ ദിവസങ്ങളിലെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.