കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി. 2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തോടനുബന്ധിച്ചാണ് ആർട്ട് ഓഫ് ലിവിങിൻ്റെ ആഭിമുഖ്യത്തിൽ യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചത്.
ഐക്യരാഷ്ട്ര സഭ ഇന്ന് ലോക ധ്യാന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതിന് മുന്നോടിയായി ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആദ്യ പരിപാടികൂടിയാണ് ഇടപ്പരിയാരം എസ് എൻ ഡി പി സ്കൂളിൽ സംഘടിപ്പിച്ച യോഗ ധ്യാന പഠനം.
ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ. ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗാ ക്ലാസ് ആർട്ട് ഓഫ് ലിവിങ് ഡി ഡി സി അംഗം കെ ജി റജി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് സീനിയൻ പരിശീലകനായ പ്രകാശ് യോഗ- ധ്യാന ക്ലാസിന് നേതൃത്വം നൽകി.