തിരുവല്ല: അഴിയിടത്തുചിറ ഗവൺമെൻറ് ഹൈസ്കൂളിൽ യോഗാദിനാഘോഷം നടന്നു. കുട്ടികൾക്ക് യോഗ പരിശീലനം നൽകിയാണ് യോഗാ ദിന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ശരീരത്തിനും മനസ്സിനും ഉണർവ് പ്രദാനം ചെയ്യുന്ന വിവിധ യോഗാ രീതികൾ അധ്യാപിക ജയന്തി.ജിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സോണി പീറ്റർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
യോഗ പരിശീലനം പഠനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെയെന്ന് കുട്ടികൾക്ക് അവബോധം നൽകിയതോടൊപ്പം വിദ്യാലയത്തിൽ പഠനത്തോടൊപ്പം യോഗാപരിശീലനം നൽകുമെന്നും ഉറപ്പുനൽകി യോഗാദിന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.