Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം : സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി  ജൂലൈ 18-ന് വൈകുന്നേരം അഞ്ചുമണി. വിജയിക്ക് മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ഫോണ്‍: 0477-2251349.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാണാതായി

ആലപ്പുഴ : ഹരിപ്പാട് പോലീസ് സ്റ്റേഷൻ ക്രൈം 972/2024  പ്രകാരമുള്ള കേസിൽ കാണാതായ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ കെ. നായർ (35) എന്നയാളെ വീട്ടിൽ...

കേന്ദ്ര റബർ നഴ്സറി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം റദ്ദാക്കണം : എൻ ഹരി

കോട്ടയം : റബർ ബോർഡിൻറെ അഭിമാന സ്ഥാപനമായ മുക്കട സെൻട്രൽ റബർ നഴ്സറി ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് ആക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം റദ്ദാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റബർ ബോർഡ് അംഗം എൻ.ഹരി...
- Advertisment -

Most Popular

- Advertisement -