പത്തനംതിട്ട : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവേയാണ് ബൈക്കിന് തീപിടിച്ചത്. പെട്ടെന്ന് തീപിടിച്ചതോടെ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല. ഗുരുതരമായി പൊള്ളലേറ്റ രാജനെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.