ചങ്ങനാശേരി : ഈ കാലഘട്ടത്ത് ഏറ്റവും ആവശ്യമായത് സമാധാനം ഉണ്ടാകുവാനാണ്. അതിനായി യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നല്ല ഒരു ലോകം കെട്ടിപ്പെടുത്താന്‍ തയ്യാറാകണമെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ യുവാക്കള്‍ക്ക് ഉണര്‍വ് 2കെ25 പദ്ധതിയുമായി തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളി കുന്നന്താനത്ത് നടത്തിയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു. സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടര്‍ ഫാ.തോമസ് പ്ലാപ്പറമ്പില്‍, ഫാ.ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, ലാലു വി.എ. വേട്ടാപറമ്പില്‍, സിറില്‍ ജോയി കുന്നത്തുവഴിയില്‍, റോണി വേങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളായി നടക്കുന്ന വിവിധ വിഷയങ്ങള്‍ ഫാ.ജോജോ പളളിച്ചിറ, ഡോ.അലക്സ് കാവുകാട്ട്, ഷൈരാജ് വര്‍ഗീസ്, ഫാ.സെല്‍ബിച്ചന്‍ പുതുവീട്, ഫാ.ഡോ. തോമസ് വടക്കേല്‍, ഡോ. ജോസി ജെ. വളളിപ്പാലം, ഷിജി ജോണ്‍സണ്‍ ക്ലാസ് നയിച്ചു. സമാപന ദിവസമായ ഞായറാഴ്ച്ച കൃതജ്ഞതാ പ്രാര്‍ത്ഥന പ്രശസ്ത ക്രിസ്തീയ ഭക്തിഗാന രചയിതാവ് ഫാ.ഷാജി തുമ്പേച്ചിറ നയിക്കും. സമാപന സമ്മേളനം സന്ദേശ നിലയം ഡയറക്ടര്‍ ഡോ.ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.






