മലപ്പുറം : മലപ്പുറം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് തിളാഴ്ച രാത്രി 9.30 യോടെ പോലീസ് പിടികൂടിയത് .ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്.
രണ്ട് സിനിമാ നടിമാർക്ക് നൽകാനാണ് ലഹരിയുമായി കാറിൽ കാത്തിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോഴിക്കോട് നിന്നും എംഡിഎംഎ നടിമാർ വഴി കൊച്ചിയിൽ എത്തിക്കാനായിരുന്നു പദ്ധതി.ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.