Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രിക്ക്‌ നേരെ...

മുഖ്യമന്ത്രിക്ക്‌ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

പത്തനംതിട്ട : പത്തനംതിട്ടയിൽ മുഖ്യമന്ത്രിക്ക്‌ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ന് രാവിലെ 10 ന് അഴൂർ ഗവ. ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു പ്രതിഷേധം .

സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വാര്യാപുരം തൂക്കുപാലത്ത് നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി  കാറിൽ തിരിക്കവെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്.  ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഡൻ്റെ നേതൃത്വത്തിലാ യിരുന്നു പ്രതിഷേധം

കോടികൾ ചെലവഴിച്ചുള്ള വാർഷികാഘോഷ ധൂർത്തിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പൊലിസ് ബലം പ്രയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റോഡിൽ നിന്നും മാറ്റിയത് . ഇതിനിടെ ഉന്തും തള്ളും നടന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദിനേയും, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലിയെയും,കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയും പത്തനംതിട്ട ടൗണിൽ നിന്നും ഡിവൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്ത് കരുതൽ തടങ്കിലിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി...
- Advertisment -

Most Popular

- Advertisement -