പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫി പരിക്കേറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് .എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽനിന്നു തെന്നി മാറിയാണ് അപകടം ഉണ്ടായത്. ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം