Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeSpiritualദേവലോകം കാതോലിക്കേറ്റ്...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങും

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങുമെന്ന് അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ അറിയിച്ചു.നാല്പതാം വെള്ളി പ്രമാണിച്ച് 22ന് രാവിലെ 5ന് യാമപ്രാർത്ഥനകൾ, 7ന് വി. കുർബ്ബാന, 5.30ന് സന്ധ്യാനമസ്കാരം.23ന് (ശനി) രാവിലെ 5ന് യാമപ്രാർത്ഥനകൾ, 7ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ വി. കുർബ്ബാന, 5.30ന് സന്ധ്യാനമസ്കാരം. ഓശാന ഞായർ ദിനമായ 24ന് 6.15 ന് പ്രഭാത നമസ്കാരം , 7ന് വി.കുർബ്ബാന, 8ന് പ്രദിക്ഷണം, ഓശാന ശുശ്രൂഷ , 5.30ന് സന്ധ്യാനമസ്കാരം.

25ന് (തിങ്കൾ) വചനിപ്പ് പെരുന്നാലിനോടനുബന്ധിച്ച് 6.15ന് പ്രഭാത നമസ്കാരം, 7ന് വി.കുർബാന, 5.30ന് സന്ധ്യാനമസ്കാരം, 6.30ന് ധ്യാനം, 7ന് സൂത്താറ നമസ്‌ക്കാരം, ആശീര്‍വാദം.
ഹാശാ ആഴ്ച്ച –
26ന് (ചൊവ്വ) രാവിലെ 5ന് രാത്രി നമസ്കാരം, 8.30ന് പ്രഭാതനമസ്കാരം, 12ന് ഉച്ചനമസ്ക്കാരം, 5.30ന് സന്ധ്യാനമസ്കാരം, 6.30ന് ധ്യാനം, 7ന് സൂത്താറ നമസ്‌ക്കാരം, ആശീര്‍വാദം.
27ന് (ബുധൻ) രാവിലെ 5ന് രാത്രി നമസ്കാരം, 8.30 ന് പ്രഭാതനമസ്കാരം, 12ന് ഉച്ചനമ സ്ക്കാരം, 5.30ന് സന്ധ്യാനമസ്കാരം, 6.30ന് ധ്യാനം, 7ന് സൂത്താറ നമസ്‌ക്കാരം, ആശീര്‍വാദം.
28ന് (വ്യാഴം) പെസഹ പെരുന്നാൾ ശുശ്രൂഷ രാവിലെ 2.30ന് രാത്രി നമസ്കാരം, 3.30ന് പ്രഭാതനമസ്കാരം, 4.30ന് വി.കുർബാന, 12ന് ഉച്ചനമസ്ക്കാരം, 5.30ന് സന്ധ്യാനമസ്കാരം.
ദുഃഖ വെള്ളി ദിനമായ 29ന് രാവിലെ 5ന് രാത്രി നമസ്കാരം, 8.30ന് പ്രഭാതനമസ്കാരം, 11 ന് ഉച്ച നമസ്ക്കാരം, 1 ന് സ്ലീബാ വന്ദനവിന്റെ ശുശ്രൂഷ, 3ന് കബറടക്ക ശുശ്രൂഷ, 5.30ന് സന്ധ്യാ നമസ്കാരം.

ദുഃഖശനി ദിവസമായ 30ന് രാവിലെ 5ന് രാത്രി – പ്രഭാത നമസ്കാരം, 10.30ന് നമസ്കാരം, 11ന് വി. കുർബാന, ധൂപ പ്രാർത്ഥന, 5.30ന് സന്ധ്യാ നമസ്കാരം. ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ 31ന് (ഞായർ ) രാവിലെ 2.30ന് രാത്രി നമസ്കാരം, 3ന് ഉയിർപ്പിന്റെ പ്രഖ്യാപനം, 3.15ന് പ്രഭാത നമസ്കാരം, 4ന് ഉയിർപ്പിന്റെ ശുശ്രൂഷ, പ്രദിക്ഷണം, വി.കുർബാന, 6.30 ന് ധൂപ പ്രാർത്ഥന, ആശീർവാദം, നേർച്ച ഭക്ഷണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുദ്ധം ഉടൻ അവസാനിപ്പിക്കണം : റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

Kerala Lotteries Results : 05-06-2025 Karunya Plus KN-575

1st Prize ₹1,00,00,000/- PB 387017 Consolation Prize ₹5,000/- PA 387017 PC 387017 PD 387017 PE 387017 PF 387017 PG 387017 PH 387017 PJ 387017 PK 387017 PL...
- Advertisment -

Most Popular

- Advertisement -