Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaശബരിമലയിൽ ഉത്സവം...

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി.

വരുംദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. അന്ന് രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. തുടർന്ന് 10 ന് നട  അടയ്ക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളായ നാളെ അഷ്ടമിരോഹിണി നാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റത്ത് നടക്കുന്ന അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം...

പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു

പത്തനംതിട്ട : പമ്പ - ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം...
- Advertisment -

Most Popular

- Advertisement -