Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsദേശീയ ലോക്...

ദേശീയ ലോക് അദാലത്തില്‍  പത്തനംതിട്ട ജില്ലയിലെ  13229 കേസുകള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും  വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും  നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍  ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍  പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍റ്റിഒ,  രജിസ്ട്രേഷന്‍ ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്.

വിവിധ കേസുകളിലായി 6.4 കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ചു. 5408850 രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കി.  ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍ ഹരികുമാര്‍, താലൂക്ക് നിയമ സേവന അതോറിറ്റി ചെയര്‍മാനും അഡീ. ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി /സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ബീന ഗോപാല്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

എംഎസിറ്റി ജഡ്ജ് ജി.പി. ജയകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി  ഡോ.പി. കെ. ജയകൃഷ്ണന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.എസ് നോബെല്‍,  സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍  ലെനി തോമസ് കുരക്കര്‍,  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത . നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പടെ 11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന: കീഴ്ശാന്തി വിജിലൻസിൻ്റെ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ...
- Advertisment -

Most Popular

- Advertisement -