തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് തെരുവുനായയുടെ ആക്രമണത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു.മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.ഇന്നലെ രാത്രിയിലാണ് സംഭവം.പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. ഈ സമയത്ത് വഴിയിൽ കണ്ടവരെയെല്ലാം നായ കടിച്ചു .നായയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.