കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇവരുടെ വിവാഹം.വിദേശത്ത് ജോലി ചെയ്യുകയാണ് വൈശാഖ്.ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.