Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ 35.5...

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.  അമ്പലപ്പുഴ  ബ്ലോക്ക് പഞ്ചായത്ത്  അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ   എച്ച്. സലാം എം.എൽ.എ  അധ്യക്ഷനാകും.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ കളർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ആത്മ  ഓഫീസിനോട് ചേർന്നാണ് കാർഷിക അനുബന്ധ പ്രവൃത്തികൾക്കായുള്ള  ഈ കേന്ദ്രീകൃത ഓഫീസ്  സമുച്ചയം  ഒരുങ്ങുന്നത്.   കൃഷി വകുപ്പിന് കീഴിലുള്ള  വിവിധ ഓഫീസുകളെയും  വിപണന സ്ഥലങ്ങളെയും  ഒരു കുടകീഴിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

റീജയണൽ സോയിൽ അനലിറ്റിക്കൽ ലാബ്, സോയിൽ സർവ്വേ, ജില്ലാ സോയിൽ ടെസ്റ്റിങ് ലാബ്, ഹോർട്ടികോർപ്പ്   ഔട്ട്‌ലെറ്റ്, പുന്നപ്ര കൃഷി ഭവൻ, മൊബൈൽ സോയിൽ ടെസ്റ്റിങ് ലാബ്, സമുദ്രനിരപ്പിനു താഴെയുള്ള കൃഷിക്കായുള്ള അന്താരാഷ്ട്ര പരിശീലന ഗവേഷണ കേന്ദ്രം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്, കെ.എൽ.ഡി.സി ഓഫീസ്, സംസ്ഥാന വിത്ത് പരിശോധനാ കേന്ദ്രം, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൃഷി അഡീഷണൽ ഡയറക്ടർ എന്നിവരുടെ ഓഫീസുകൾ ഇതിൽ ഉൾപ്പെടും. കൂടാതെ കൊമേഴ്സ്യൽ ഏരിയ, അഗ്മാർക്ക് ലാബ്, കുട്ടനാട് എഫ്.എം റേഡിയോ, പുറക്കാട്  കരിനില വികസന  ഓഫീസ് എന്നിവയും ഈ സമുച്ചയത്തിൽ പ്രവർത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷന്‍ അഖല്‍ : കാശ്മീരിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു .കുല്‍ഗാം ജില്ലയിലെ അഖല്‍ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുഓപ്പറേഷന്‍ അഖല്‍ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ അഖൽ...

കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും സെപ്റ്റംബർ 12ന്

പത്തനംതിട്ട : കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും ഓണക്കിറ്റ് വിതരണവും സെപ്റ്റംബർ 12ന് രാവിലെ 11ന് അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടക്കും....
- Advertisment -

Most Popular

- Advertisement -