Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം...

അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരൻ അറസ്റ്റിൽ

കോഴഞ്ചേരി : അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മൈലാടുംപാറ കല്ലോലിക്കൽ കാലായിൽ വീട്ടിൽ കെ എസ് ശ്രീജിത്ത്‌ (35)ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടിൽ വച്ച് 18 ന് വൈകിട്ടും പിറ്റേന്ന് രാവിലെയുമുള്ള സമയത്തിനിടയിലാണ് ലൈംഗികാതിക്രമമുണ്ടായത്.

വീട്ടിനുള്ളിലെ ഹാളിൽ തറയിലും  വീടിനു പുറത്തെത്തിച്ച് സമീപത്തെ പാറക്കെട്ടിലും വച്ച് കുട്ടിയുടെ ശരീരത്തിൽ ഗൗരവതരമായ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

19 ന് കുട്ടിയുടെ പിതാവ് കോയിപ്രം സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു.  വനിതാ സെല്ലിലെ എസ് ഐ ഐ വി ആശ കുട്ടി പഠിക്കുന്ന അംഗനവാടിയിലെത്തി   വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി.

പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും  ഇയാളുടെ ഫോട്ടോ കുട്ടിയെ കാട്ടി തിരിച്ചറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന്  അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി എടുത്തു.  ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര:കോട്ടയത്ത് കാര്‍ തോട്ടില്‍വീണു

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാറ് ഒഴുകിപ്പോയെങ്കിലും കാറിലുണ്ടായിരുന്ന...

കോന്നി കല്ലേലി കാവില്‍ 1001 മുറുക്കാന്‍ സമര്‍പ്പണവും വാവൂട്ടും നാളെ

കോന്നി : പുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001...
- Advertisment -

Most Popular

- Advertisement -