Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsമാന്തുകയിൽ കാറും...

മാന്തുകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബുധനൂർ സ്വദേശികളായ 4 പേർക്ക് പരുക്ക്

പന്തളം : എം സി റോഡിൽ  ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്.

കാർ യാത്രക്കാരായ ബുധനൂർ പാറേലയ്യത്ത് വീട്ടിൽ പ്രസന്നൻ, ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരുക്കേറ്റത് .

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരിൽ നിന്നും വെട്ടു കല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരമാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി...

ആഗോള അയ്യപ്പ സംഗമത്തിനുള്ള  ജർമ്മൻ പന്തൽ പമ്പയിൽ ഒരുങ്ങുന്നു

പത്തനംതിട്ട:  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കുള്ള  ജർമൻ പന്തലിന്റെ പണി അവസാനഘട്ടത്തിലായി. ശീതീകരിച്ചതും  38,500 ചതുരശ്ര അടിയിലുള്ളതുമാണ് പന്തൽ . ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -