Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിൽ കയറി ; 5 പേരെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിലെ 5 പേരെയും പൊലീസ്  കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ ഏലത്തൂരാണ് സംഭവം. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു സംഘം സഞ്ചാരിച്ചത് .പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും അനുസരിക്കാതെ വന്നതോടെ വാഹനവും അതിൽ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് തിരുവല്ല - ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുൻപിൽ ...

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ 2 യുവാക്കൾ മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ സ്‌കൂട്ടർ യാത്രികരായ 2 യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) ,ബന്ധുവായ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന്...
- Advertisment -

Most Popular

- Advertisement -