Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha70-ാമത് നെഹ്‌റു...

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2വരെ നൽകാം

ആലപ്പുഴ : ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയ ഇടയന്‍: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് ഒരു തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നുവെന്നും ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു....

നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കൽ : സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

റാന്നി : രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ്...
- Advertisment -

Most Popular

- Advertisement -