Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറിലെ ക്ഷേത്രത്തിൽ...

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും ; 8 പേർ മരിച്ചു

പാറ്റ്ന : ബിഹാറിലെ നളന്ദ ജില്ലയിലുള്ള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുമകപ്പെട്ട് എട്ട് പേർ മരിച്ചു .മരിച്ചവരെല്ലാം സ്ത്രീകളാണ് .നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ശീതള മാതാ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത് . ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിൽ ശരിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം ക്ഷേത്രം അടച്ചു.സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം : എരുമേലി-പേരൂര്‍തോട് റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി പഴയ ഗ്യാസ് ഗോഡൗണിന് സമീപം  ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തുമരംപാറ സ്വദേശി കടയപ്പറമ്പില്‍ ജലീല്‍...

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച്ച ( 11) ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാനയ്ക്ക് അരമന...
- Advertisment -

Most Popular

- Advertisement -