Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത് പരിസ്ഥിതി...

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി.വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്നും ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചു.

ദുരന്തനിവാരണ അതോറിറ്റിയോട് ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു .സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്തു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം.വിവിധ വകുപ്പുകൾ പലതരത്തിലാണു നടപടികൾ എടുക്കുന്നത്.വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹ്യ വ്യവസ്ഥിതികളിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്താ –  വി ഡി സതീശൻ

തിരുവല്ല : കേരളത്തിൻ്റെ സാമൂഹ്യ വ്യവസ്ഥിതികളിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാവപ്പെട്ടവരേയും പിന്നോക്കക്കാരെയും സംരക്ഷിക്കാനുള്ള ചുമതല...

പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ ( 50) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -