Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപുതമൺ താല്കാലിക...

പുതമൺ താല്കാലിക പാതയിൽ മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടി

പത്തനംതിട്ട : റാന്നി പുതമൺ താല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി. വാഹനത്തിൻ്റെ ഉടമയും, ഡ്രൈവറുമായഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ സുമ്പിൻ എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്.

പുതമൺ ,കീക്കോഴൂർ പ്രദേശങ്ങളിലെ റോഡുകളിൽ നിരന്തരം മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് അസഹ്യമായ തിനെ തുടർന്ന് ചെറുകോൽപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.സന്തോഷ് മാലിന്യം സ്ഥിരമായി കാണുന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറായിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഇടുന്ന വാഹനം തിരിച്ചറിഞ്ഞത്.

റാന്നി എസ് ഐ ബി എസ് ആദർശിൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ  ചെത്തോങ്കര റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ പ്രതികൾ പിടിയിലായത്.

ഇട്ടിയപ്പാറയിൽ നിന്നും ശേഖരിച്ച മീൻ മാലിന്യങ്ങളാണ് പുതമണ്ണിൽ ഇട്ടതെന്ന് പോലീസ് പറഞ്ഞു. പോലീസ് വിശദമായി അന്വേഷിച്ച്  വരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാരി റോവ്കിനും വിക്ടർ ആംബ്രോസിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ

സ്‌റ്റോക്‌ഹോം : 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റോവ്കിനും പങ്കിട്ടു.മൈക്രോ ആർ എൻ എ യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജീന്‍ ക്രമപ്പെടുത്തലില്‍ മൈക്രോ...

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന പ്രതി പിടിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ .ഇന്ന് പുലർച്ചെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്ന് പ്രതി ഷിബിൻ...
- Advertisment -

Most Popular

- Advertisement -