Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKonniപ്രമാടത്ത് മനുഷ്യൻ്റേത്...

പ്രമാടത്ത് മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

കോന്നി : റാന്നിയിൽ കണ്ടതിന് പിന്നാലെ പ്രമാടത്തും മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. നെടുമ്പാറയിലെ പുറമ്പോക്ക് ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കിടന്നതിൻ്റെ സമീപത്ത് നിന്ന് മരത്തിൽ കെട്ടിയ നിലയിൽ ഒരു മുണ്ടും പൊലീസിന് ലഭിച്ചു.

ഏതാനും നാളുകൾക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന നെടുമ്പാറ ചരിവിൽ വീട്ടിൽ നാരായണൻ എന്ന ആളെ കാണാതെയായിരുന്നു.ഇദ്ദേഹത്തിൻ്റെതാണോ അസ്ഥികൂടം എന്നും സംശയിക്കുന്നതായി കോന്നി പൊലീസ് അറിയിച്ചു.

ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിൻ്റെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് ഇന്ന് അയക്കും. കഴിഞ്ഞ ആഴ്ച റാന്നിയിലും റബർ തോട്ടത്തിൽ നിന്ന് പുരുഷൻ്റെ അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്...

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വിധിയെഴുതുന്നത്. വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ...
- Advertisment -

Most Popular

- Advertisement -