പത്തനംതിട്ട : കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും ഓണക്കിറ്റ് വിതരണവും സെപ്റ്റംബർ 12ന് രാവിലെ 11ന് അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടക്കും. ഇൻഷുറൻസ് ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിക്കും.
കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണക്കിറ്റ് വിതരണം നിർവഹിക്കും. കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ റ്റി ഡി ബൈജു ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി വിദ്യാർത്ഥികളെ ആദരിക്കും.