Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsഇരവിപേരൂർ ജംഗ്ഷനിലെ...

ഇരവിപേരൂർ ജംഗ്ഷനിലെ വൻ ഗർത്തം : അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം : കേരള കോൺഗ്രസ്

തിരുവല്ല : തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ രൂപപ്പെട്ട വൻ ഗർത്തം മാറ്റാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം റോയി ചാണ്ട പിള്ള ആവശ്യപ്പെട്ടു .തിരുവല്ല ഇരവിപേരൂർ തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷന്റെ ഹൃദയഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് കാലങ്ങളായി. ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം വളരെ ദുരിത പൂർണ്ണമാണ് .ദിവസേന വളരെയധികം വാഹനങ്ങൾ ആണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഈ കുഴി ആളുകളുടെ ജീവനുപോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ദുരവസ്ഥയ്ക്ക് അധികൃതർ എത്രയും വേഗം നടപടികൾ കൈക്കൊള്ളണമെന്നും ഇല്ലാത്ത പക്ഷം കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും റോയി ചാണ്ട പിള്ള പറഞ്ഞു.

കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് എബി പ്രയാറ്റുമണ്ണിലിന്റെ അധ്യക്ഷതയിൽ കൂടിയ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എത്സാ തോമസ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സാബു കുന്നുംപുറത്ത്, എസ് കെ പ്രദീപ് കുമാർ, ടോജി കൈപ്പശ്ശേരിൽ, കെ ടി യു സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിജു തേക്കാനാശ്ശേരി, കേരള യൂത്ത് ഫ്രണ്ട് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് പ്രേം സാഗർ, കേരള യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജി തോമസ് , കേരള യൂത്ത് ഫ്രണ്ട് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് തോമസ്, പി സി ആൻഡ്രൂസ് പുറത്തു മുറിയിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം ഇന്നവസാനിക്കും

വയനാട് / തൃശ്ശൂർ : വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടികലാശം. രണ്ടിടങ്ങളിലെയും പരസ്യപ്രചാരണം ഇന്നവസാനിക്കും.നാളെ നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥികള്‍ മണ്ഡലങ്ങളിലെ പരമാവധി ഇടങ്ങളില്‍ എത്തി വോട്ട് തേടാനുള്ള അവസാന...

ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ : ആലപ്പുഴ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു.ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡിഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -