Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതട്ടിപ്പിനിരയായ ജി...

തട്ടിപ്പിനിരയായ ജി .ആൻഡ് ജി നിക്ഷേപകരുടെ സമരത്തിന് പിന്തുണ നൽകും – അനിൽ കെ ആൻ്റണി

കോഴഞ്ചേരി: തട്ടിപ്പിനിരയായ ജി ആൻഡ് ജി നിക്ഷേപകർ നടത്തിവരുന്ന സമരത്തിന് എൻ .ഡി .എ യുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി അനിൽ .കെ ആൻ്റണി .പുല്ലാട് നടന്ന നിക്ഷേപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കുമൊ അതെല്ലാം ചെയ്യുമെന്നും അനിൽ കെ ആന്റണി പറഞ്ഞു. ഇഡി അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന ഇനിയും പിടികിട്ടാനുള്ള പ്രതികളെ ഭരണസ്വാധീനവും പൊലിസ് ഉന്നത ബന്ധവും ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് നിക്ഷേപകർ അനിൽ ആൻ്റണിയോട് പരാതിപ്പെട്ടു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ കേരളാ പോലിസ് ശ്രമിക്കുന്നില്ലെന്നും അവർ പറഞ്ഞു. പ്രതികളെ  അറസ്റ്റ് ചെയ്യേണ്ടത് കേരള പോലീസ് ആണെന്നും എന്നാൽ നിക്ഷേപകർ ഈ ആവശ്യമുന്നയിച്ച് നടത്താൻ പോകുന്ന ശക്തമായ സമരത്തിന് എൻ .ഡി .എ പിന്തുണ നൽകുമെന്നും അനിൽ കെ ആൻ്റണി ഉറപ്പ് നൽകി .നിക്ഷേപക സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം...
- Advertisment -

Most Popular

- Advertisement -