Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsആധുനിക കാലം...

ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവസഭകളുടെ ഐക്യം- ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവ സഭകളുടെ ഐക്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രലിൽ  സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

സങ്കീർണ്ണതകൾ നിറയുന്ന കാലത്ത് സഭകൾ ഒരുമിച്ചുളള ദൗത്യ നിർവഹണത്തിന് പ്രസക്തിയേറെയുണ്ട്. കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സുവിശേഷ ദൗത്യ നിർവഹണം ഫലകരമായി നിർവഹിക്കാനും സഭകൾ തമ്മിലുളള  ഐക്യം സഹായകമാവും. വളരുന്ന അശാന്തിയാണ്  പുതിയ കാലഘട്ടം  നേരിടുന്ന വെല്ലുവിളി. തർക്കങ്ങളും സംഘർഷങ്ങളും ഒന്നിനും പരിഹാരമല്ലെന്നും തുറന്ന സംവാദങ്ങളും ചർച്ചകളുമാണ്  സമാധാന ജീവിതത്തിന്  ആവശ്യമെന്നും  തിരിച്ചറിവ് നൽകിയ പ്രസ്ഥാനമാണ് നിലയ്ക്കൽ. സഭകളുടെ ഒരുമിച്ചുളള പ്രവർത്തനങ്ങളിലൂടെ സംഘർഷങ്ങളുടെ മദ്ധ്യേ സമാധാനത്തിൻ്റെ പുതിയ മേഖലകൾ തുറക്കാൻ കഴിയണമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപപതാ നിയുക്ത മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. മാറുന്ന ലോകത്ത് ഒരുമയുടെ ശബ്ദം ഉയർത്താനും പൊതു വിഷയങ്ങളിൽ ഒരുമിച്ചു നിൽക്കാനും കഴിയണമെന്ന് അദേഹം പറഞ്ഞു. ബിഷപ്പ്  തോമസ് സാമുവേൽ വേദ പഠനത്തിന് നേത്യത്വം  നൽകി.

ട്രസ്റ്റ് വൈസ് പ്രസിഡൻ്റ്  ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്താ, പാലാ ബിഷപ്പ്  ജോസഫ് കല്ലറങ്ങാട്ട്, ക്നാനായ ആർച്ച്  ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്താ, ഡോ. ജോസഫ് മാർ ബർണ്ണബാസ്  സഫ്രഗൻ മെത്രാപ്പൊലീത്താ, തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ,  ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, ഡോ. ഐസക് പറപ്പളളിൽ, ഡോ. ഗീവർഗീസ് കുറ്റിയിൽ, മദർ ഡോ. ആർദ്ര, പ്രോഗ്രാം കോ-  ഓർഡിനേറ്റർ കെ. ഇ. ഗീവർഗീസ്, ഫാ. മാത്യു പുനക്കുളം, ട്രസ്റ്റ് ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

ചെങ്ങന്നൂർ: -  തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. വൈകീട്ട് 6.30-നു കരീലക്കുളങ്ങര കൈലാസൻ തന്ത്രിയുടെയും മേല്ശാന്തി ബാഹുലേയൻ തന്ത്രിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആലുവ അദ്വൈതാശ്രമത്തില് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്...

കാലവര്‍ഷം ഈ മാസം അവസാനം എത്തും

പത്തനംതിട്ട : സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍...
- Advertisment -

Most Popular

- Advertisement -