Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഒന്നര കിലോയോളം...

ഒന്നര കിലോയോളം കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. മുണ്ടുകോട്ടക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ ജോയി(23)യെയാണ്‌ ഇന്ന് പഴകുളം മേട്ടുംപുറത്തുവച്ച് അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി പിന്തുടർന്ന് പിടികൂടിയത്.

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഇലന്തൂർ സ്വദേശി രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ പിടികൂടാൻ പോലീസ് തെരച്ചിൽ  ഊർജിതമാക്കി. സംഘത്തിൽ വേറെയും അംഗങ്ങൾ ഉണ്ടോ എന്നുതുടങ്ങിയ വിവരങ്ങളും അന്വേഷണത്തിലാണ്

ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ജില്ലയിലെ മയക്കുമരുന്നു ലോബിക്കെതിരെ സ്വീകരിച്ചുവരുന്ന ശക്തമായ നിയമനടപടിയുടെ ഭാഗമായി നടന്ന റെയ്‌ഡിനിടെയാണ് യുവാവ് കുടുങ്ങിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം  കൈമാറിയതിനെ തുടർന്ന് ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ്‌ കുമാറിന്റെയും അടൂർ ഡി വൈ എസ് പി ജി. സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ ഡാൻസാഫ് സംഘവും, അടൂർ പോലീസും സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.

ബൈക്ക് ഓടിച്ച രഞ്ജിത്ത് പോലീസിനെ വെട്ടിച്ച് കടന്നു. അടൂർ പോലീസിന്റെ പട്രോളിംഗിനിടെ പഴകുളം മേട്ടുംപുറത്തു വാഹനപരിശോധന നടത്തിവരവേ ആണ് കെ പി റോഡിലേക്ക് യുവാക്കൾ ബൈക്കിൽ കഞ്ചാവുമായി വരുന്ന രഹസ്യവിവരം ലഭിക്കുന്നത്.   പോലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾ  രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിനുപിന്നിൽ യാത്രചെയ്തുവന്ന ജോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂർ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി.

ജോയിയുടെ കയ്യിലിരുന്ന കവറിനുള്ളിൽ നിന്ന് മൂന്ന് പ്ലാസ്റ്റിക് കവർ കുടി പോലീസ് കണ്ടെടുത്തു. അതിനുള്ളിൽ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.  കഞ്ചാവ് വിൽക്കുന്നതിന് മോട്ടോർ സൈക്കിൾ കടത്തി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്ന്  നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു മൊബൈൽ ഫോണും പണവും കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി-വിജില്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 169 പരാതികൾ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി-വിജില്‍(cVIGIL) മൊബൈല്‍ ആപ്പ് വഴി ജില്ലയിൽ ബുധനാഴ്ച ഉച്ചവരെ ലഭിച്ചത് 169 പരാതികള്‍. ഇതുവരെ ലഭിച്ച മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍...

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള...
- Advertisment -

Most Popular

- Advertisement -