Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനാപകടത്തിൽ മരിച്ച...

വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ  അനിൽ ആൻറണി സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുൻപ് സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ ബി ജെ പി ദേശീയ നേതാവ് അനിൽ ആൻറണി സന്ദർശിച്ചു. ഇലന്തൂർ ഭഗവതി കുന്നിന് സമീപമുള്ള ഓടാലിൽ വീട്ടിലെത്തിയാണ് അനിൽ ആൻ്റണി ബന്ധുക്കളെ അനുശോചനം അറിയിച്ചത്.

ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പത്മകുമാർ. കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി ആർ. നായർ എന്നിവർക്കും ബി ജെ പി പ്രാദേശിക നേതാക്കൾക്കുമൊപ്പമാണ് ഇന്ന്  10 മണിയോടെ അനിൽ ആൻ്റണി ഓടാലിൽ വീട്ടിലെത്തിയത്. തോമസ് ചെറിയാൻ്റെ ബന്ധുക്കളെ അനുശോചനമറിയിച്ച അനിൽ ആൻ്റണി ബന്ധുക്കളെ പരിചയപ്പെട്ട് ഏറെ സമയം ഇവിടെ ചിലവഴിച്ചശേഷമാണ് മടങ്ങിയത്.

തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള സൈനികർക്കായി 56 കൊല്ലം കരസേനയും എയർ ഫോഴ്സും തിരച്ചിൽ നടത്തിയതുപോലെ ഇപ്പോഴും മറ്റു മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അനിൽ ആൻ്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടത്തിൽ കാണാതായ മറ്റുള്ളവരേയു സൈന്യം കണ്ടെത്തുക തന്നെ ചെയ്യും. കാണാതായ എല്ലാ സൈനികരും രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെൽട്രോണിന് ആയിരം കോടി ടേൺഓവർ

തിരുവനന്തപുരം : കെൽട്രോൺ സ്ഥാപകനായ കെപിപി നമ്പ്യാരുടെ കെൽട്രോണിന് 1000 കോടി ടേൺഓവർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് നിലവിലെ കെൽട്രോൺ ടീമിനെ മുൻ ജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കെ.പി.പി നമ്പ്യാരുടെ...

കളിയിക്കാവിള കൊലപാതകം : ഒരാൾ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തുപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ...
- Advertisment -

Most Popular

- Advertisement -