Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പ്രസ്...

തിരുവല്ല പ്രസ് ക്ലബ് ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിച്ചു

തിരുവല്ല :  തിരുവല്ല പ്രസ് ക്ലബ് ഓഫീസ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചു.  കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിർത്തിവച്ചിരുന്ന ഓഫീസിൻറെ പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ പുനരാരംഭിച്ചത്.

മർച്ചൻസ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് പ്രസിഡണ്ട് എം സലിം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡണ്ട് സാൻലി എം അലക്സ്,ക്രിസ് ഗ്ലോബൽ സി ഇ ഒ എം. ക്രിസ്റ്റഫർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വിനോദ് സെബാസ്റ്റ്യൻ, പ്രസ് ക്ലബ് സെക്രട്ടറി പി വി സതീഷ് കുമാർ, ജോയിൻ സെക്രട്ടറി പി കെ സുധീഷ് കുമാർ, വൈസ് പ്രസിഡണ്ട് അനിൽ കുമാർ ശ്രീവല്ലഭപുരം തുടങ്ങിയവർ നേത്യത്വം നൽകി.

മാധ്യമ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട തിരുവല്ല പ്രസ് ക്ലബ് അംഗവും നഗരസഭ കൗൺസിലറും ആയ മാത്യു ചാക്കോയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: കെ എൻ വിജയൻ

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക്  ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സെക്യൂരിറ്റി  എംപ്ലോയീസ് സംഘ  സംസ്ഥാന ജന സെക്രട്ടറി കെ എൻ വിജയൻ പറഞ്ഞു. സംഘടനയുടെ പത്തനംതിട്ട...

ശബരിമല സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം.ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭയിൽ നിസഹകരണം തുടരുമെന്ന് കെ ബാബു എംഎൽഎ പറഞ്ഞു. യുവതി പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തതെന്നും ...
- Advertisment -

Most Popular

- Advertisement -