അതിരൂപതയെ നയിച്ച മാർജോസഫ് പെരുന്തോട്ടം മെത്രാപ്പൊലീത്താ വിരമിച്ച
തിനെത്തുടർന്നാണ് സിറോ മലബാർ സിനഡ് മാർ തോമസ് തറയിലിനെ പുതിയ അധ്യക്ഷനായി തിരിഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ 9ന് പള്ളിയങ്കണത്തിൽ
പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്ഥാനാരോഹണ ശുശ്രൂഷ തുടങ്ങും. സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും.
മാർ ജോസഫ്പെരുന്തോട്ടം, പാലാ രൂപതാ മെത്രാൻ മാർ ജോസഫ്
കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. മാർ റാഫേൽ തട്ടിൽ സന്ദേശം നൽകും.
തുടർന്ന് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാനയർപ്പണം. 11.45-ന് പൊതുസമ്മേളനം.
വത്തിക്കാൻ മുൻ പ്രതിനിധി ആർച്ചുബിഷപ്പ് മാർ ജോർജ് കോച്ചേരിയും നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാടും ചേർന്ന് ഭദ്രദീപം തെളിക്കും. സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും.
കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിറോ മലബാർ സഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. നിരവധി സഭാ വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിക്കും.