Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ടപകടം:...

നീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിലെ മൂന്നു പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കി.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദു ചെയ്തത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂർ റോഡിലെ സി.സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ട് ക്രമക്കേട് : പ്രതിഷേധ മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : വോട്ട് ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. പ്രതിപക്ഷ നേതാക്കളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒരു മണിക്കൂറോളം റോഡിൽ...

ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി

ബെംഗളൂരു : ശബരിമലയിലെ ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി.കർണാടകയിലെ ബെള്ളാരിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണം കണ്ടെത്തിയത് .സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. 476 ​ഗ്രാം സ്വർണം തനിക്ക്...
- Advertisment -

Most Popular

- Advertisement -