Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷിചേരും.

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്‍റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം. ഫയൽനീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നുമായിരിക്കും ദിവ്യ വാദിക്കുന്നത്. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡിലായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഈശ്വരന്‍: അലക്‌സാണ്ടര്‍ ജേക്കബ്.

തിരുവല്ല: സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്നു അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഹിന്ദുസംസ്‌കാരം പരിചയപ്പെടുത്തിയ ഈശ്വര സങ്കല്‍പം....

ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

കോട്ടയം: കോട്ടയം നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി  25 കാരനെ  അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ...
- Advertisment -

Most Popular

- Advertisement -