മുംബൈ : ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയുൾപ്പെടെ 8 പേർ അറസ്റ്റിൽ.റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് 32-കാരി മനീഷ യാദവ് ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റത്. ഭർതൃമാതാവാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.
കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത് . നാല് ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വിറ്റതെങ്കിലും അമ്മയ്‌ക്ക് ഒന്നര ലക്ഷം രൂപയാണ് ലഭിച്ചത്.ബാക്കി തുക ഇടനിലക്കാരെടുത്തു.സംഭവത്തിന് പിന്നിൽ വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത് .കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.