പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡിന് ശില ഇടുകയായിരുന്നു മന്ത്രി.
ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ആറന്മുളയിലും ഇന്‍ന്റഗ്രേറ്റഡ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
2023-24 ആശുപത്രി അപ്ഗ്രഡേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊടുമണ്‍ ആയുഷ് ആശുപത്രിയ്ക്ക് ഒരുകോടി രൂപ അനുവദിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. വിശാലമായ പേ വാര്‍ഡ് റൂമുകളും നഴ്സസ് സ്റ്റേഷനുകളും മരുന്ന് സംഭരണ, വിതരണ യൂണിറ്റും ഉള്‍പ്പടെ 2350 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്; 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.ചന്ദപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി.