തിരുവല്ല: ആത്മബോധം ഉള്‍കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ധര്‍മമാണ് ഓരോ മാതാപിതാക്കള്‍ക്കുമുള്ളതെന്ന് ഭാഗവതാചാര്യന്‍ പയ്യന്നൂര്‍ റ്റി.സി. ഗോവിന്ദന്‍ നമ്പൂതിരി. കപില മഹാശയനിലൂടെ ഈ തത്വമാണ് ഭാഗവതം പങ്ക് വെയ്ക്കുന്നത്. ഇതിനെ വെറും കഥാഭാഗമായിമാത്രം വിലയിരുത്താനാകില്ല. മറിച്ച് നിത്യജീവിതത്തില്‍ തത്വം പകര്‍ത്തുമ്പോഴാണ് ജീവിതം സാര്‍ദ്ധകമാകുന്നത്. കപില മഹര്‍ഷി അമ്മക്ക് കൊടുത്ത ഉപദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് എല്ലാ അമ്മമാരും പകര്‍ത്തണം. സാധാരണക്കാരായ സ്ത്രീ ജനങ്ങള്‍ ഇത് ഉള്‍കൊണ്ടാല്‍ വലിയ ഫലപ്രാപ്തി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
മഹാസത്രത്തില്‍ ഭക്തജന പ്രവാഹം
തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തില്‍ നാലാം ദിനത്തിലും ഭക്തജന പ്രവാഹം തുടരുകയാണ്. 120 ല്‍ പരം ആചാര്യന്‍മാരാണ് മഹാസത്രത്തില്‍ പ്രഭാഷണങ്ങള്‍ നടത്തുക.
നാലാം ദിനത്തില്‍ 10 ആചാര്യന്‍മാരുടെ പ്രഭാഷണങ്ങള്‍ ആണ് ഉണ്ടാകുക.അഞ്ചാം ദിനം രുദ്രഗീതം മുതല്‍ പുരുഷാര്‍ത്ഥ തത്വം വരെയുള്ള ഭാഗങ്ങള്‍ സമര്‍പ്പിക്കും.