Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പമേള ലോഗോ...

പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു

തിരുവല്ല : ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. മനുഷ്യ ബന്ധങ്ങളിൽ അകൽച്ചയും വിദ്വേഷവും മത്സരവും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടങ്ങളിൽ പുഷ്പമേള പോലെയുള്ള വലിയ കൂട്ടായ്മകൾ മനുഷ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും അകൽച്ചകളും വിദേഷ്വങ്ങളും അകറ്റുന്നതിനും പാരസ്പര്യ സ്നേഹം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു.

ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഇ. ഏ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജോസഫ് എം പുതുശേരി എക്സ് എം.എൽ.ഏ , U D.F ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ , ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി , പബ്ളിസിറ്റി കൺവീനർ അഡ്വ.ബിനു വി.ഈപ്പൻ , ജോസ് വി ചെറി എന്നിവർ പ്രസംഗിച്ചു.

നിരവധി അപേക്ഷകരിൽ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത് .5001 രുപയാണ് സമ്മാന തുക. പരുമല കല്ലുവാരത്തിൽ കെ.എസ്. ശ്യാം തയ്യാറാക്കിയ ലോഗോ കാർട്ടൂണിസ്റ്റുകളായ ബൈജു പൗലോസ്, ഫാ.ഡോ. ജോസ് പുനമഠം എന്നിവരാണ് തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം : ജില്ല കലക്ടര്‍

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് പത്തനംതിട്ട ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും...

തോട്ടപ്പള്ളിയിൽ ആധുനിക സ്പിൽവേ പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും:   ജി സുധാകരൻ എം.എൽ.എ

​ആലപ്പുഴ: തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവെയ്ക്ക് പകരം ആധുനിക സ്പിൽവേ നിർമ്മിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ...
- Advertisment -

Most Popular

- Advertisement -