Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട പീഡനം-...

പത്തനംതിട്ട പീഡനം- 58 പേർ പ്രതികൾ: 42 പേർ അറസ്റ്റിൽ

പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർഥിനി  ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ്  പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. ആകെ 42  പ്രതികൾ അറസ്റ്റിലായി. 14 പേരേ കൂടി പിടികൂടാനുണ്ട്. കേസിൽ 58 പ്രതികൾ ഉണ്ടെന്നും എല്ലാവരെയും തിരിച്ച്അറിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

പത്തനംതിട്ടയിൽ ആകെ11കേസുകളിലായി 26 പ്രതികളും,ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.

പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും

പത്തനംതിട്ട : ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും ചുട്ടിപ്പാറയിൽ നടന്നു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽ...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ റാണയെ ഇവിടെ നിന്നും എൻഐഎ ആസ്ഥാനത്തേക്ക്...
- Advertisment -

Most Popular

- Advertisement -