Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസമര്‍പ്പിത ഭക്തിവേണം:...

സമര്‍പ്പിത ഭക്തിവേണം: പുലിമുഖം ജഗന്നാഥശര്‍മ്മ

തിരുവല്ല: ഈശ്വരനിലേക്ക് അടുത്ത് ചേരാന്‍ സമര്‍പ്പിത ഭക്തിവേണമെന്ന് പുലിമുഖം ജഗന്നാഥശര്‍മ്മ.  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭഗവാനില്‍ ദ്രഢമായ വിശ്വാസം വേണം. ദക്ഷ ചരിതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാനില്‍ പൂര്‍ണമായി വിശ്വസിക്കുക. സൃഷ്ടിയുടെ തുടക്കം മുതല്‍ ഈ വിഷയം ഉറപ്പിക്കാനാണ് ഭഗവാന്‍ ശ്രമിക്കുന്നത്. ആത്മബോധം മനസില്‍ ഉറയ്ക്കണം. ശരീരം നിത്യസത്യമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ദ്രിയങ്ങളുടെ പ്രഭാവം മൂലം ദേഹ വിഷയങ്ങള്‍ വഴിതെറ്റിക്കും. എന്നാല്‍ ഈശ്വരിനിലേക്ക് അലിഞ്ഞ് ചേര്‍ന്നാല്‍ ആത്മസാക്ഷാല്‍കാരം നേടാം. എല്ലാവരും നശിക്കുന്നത് അഹങ്കാരത്താലാണ്. സജ്ജനങ്ങള്‍ ആണെങ്കില്‍ തന്നില്‍ അഹങ്കാരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും. സ്വയം പ്രകാശിതമായ ഈശ്വര സാക്ഷാല്‍കാരം നേടണമെന്നും സത്ര പ്രഭാഷണത്തിൽ വിശദീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംയുക്ത കായിക അധ്യാപക ജില്ലാ സമ്മേളനവും യാത്രയയപ്പും

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ കുറവ് ദേശീയ കായിക മേളകളിൽ കേരളത്തിൻ്റെ പ്രകടനത്തേയും ബാധിക്കുന്നതായി പത്തനംതിട്ട ജില്ല സംയുക്ത കായിക അധ്യാപക സമ്മേളനം വിലയിരുത്തി. സ്പെഷ്യലിസ്റ്റ് അധ്യാപകൻ എന്ന വിവേചനം അവസാനിപ്പിച്ച്...

എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് : നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്.നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 10...
- Advertisment -

Most Popular

- Advertisement -