തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട് സമൂഹം മാറണമെന്നും മനുഷ്യൻറെ ഉത്തരവാദിത്വം സമൂഹത്തോടാണ് ആകണമെന്നും അദ്ദേഹം പറഞ്ഞു.വാർഡ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷനായി .
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മണി രാജ്,സാറാമ്മ സാബു ,ലിൻസി മോൻസി, രാജൻ പണിക്ക മുറി, ജോൺ ടീ ജോൺ,ഇ ജെ ജോൺ, ചെറിയാൻ വാക്കയിൽ, പ്രസാദ് ജോർജ്, കുഞ്ഞമ്മ ജോൺസൺ, ചാക്കോ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെയും കർഷകരെയും സാമൂഹ്യ പ്രവർത്തകരെയും പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവരെയും യോഗത്തിൽ ആദരിച്ചു.
മികച്ച കർഷകരായി മാടത്തിൽ തങ്കച്ചൻ, ജോസ് വർഗീസ്, രാജൻ കെ സി, ചാക്കോ മുണ്ടിയപ്പള്ളി, കാലായിൽ അനിയൻ എന്നിവരെയും സാറാമ്മ ചാണ്ടി,രാജമ്മ പി. കെ, ലേസിയമ്മ, ഈജി ജോൺ, സാബു തോമസ്, തോമസ് ജേക്കബ്, രാജു തേരട്ട, കെ വി മാത്യു , ചെറിയാൻ വാക്കിയാൽ എന്നിവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും പ്രോജക്ടുകളും ഉദ്ഘാടനം ചെയ്തു.