തിരുവല്ല : ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിരണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെഞ്ചമിൻ തോമസ്, കുര്യൻ കൂത്തപ്പള്ളിൽ, വർഗീസ് എം അലക്സ്, എൻഎ ജോസ്, ബെന്നി സ്കറിയ, സലിം നിരണം, മുഹമ്മദ് അഷറഫ്, മത്തായി കെ ഐയ്പ്പ്, ജോളി ഈപ്പൻ, ജോളി ജോർജ്, രാഖി രാജപ്പൻ, ഷാഹുൽ ഹമീദ്, ഉഷ തോമസ്, ബെന്നി തിട്ടയിൽ, മാത്യു പീറ്റർ, ജയകുമാർ മാളിയേക്കൽ, രതീഷ് കുമാർ, ഷാജി വർഗീസ്, റെജി മാത്യു, മനോജ് തോമസ്, മാത്യു എം വർഗീസ്, സുഭാഷ് വിസി, രാജൻ ചാലനടിയിൽ, ഷമ്മി കോട്ടപ്പുറത്, ജോർജ്‌കുട്ടി പ്ലാൻചുവട്ടിൽ, അശ്വിനി പണിക്കർ എന്നിവർ പ്രസംഗിച്ചു.