ചങ്ങനാശ്ശേരി : സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ 55-ാമത് ചരമ വാർഷികം ഇന്ന് ആചരിക്കുന്നു . പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയുള്ള ചടങ്ങിൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന,ഉപവാസം, സമൂഹ പ്രാർത്ഥന എന്നിവ നടക്കും.
എല്ലാ കരയോഗങ്ങളുടെയും,താലൂക്ക് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ മുതൽ 11.45 വരെ മന്നത്തിന്റെ ഛായാ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തി പ്രാർത്ഥനാ നിരതരായി ഉപവസിക്കും.1970 ഫെബ്രുവരി 25 നാണ് മന്നത്തു പദ്മനാഭൻ ഇഹലോകവാസം വെടിഞ്ഞത്.