വയനാട് : സഹപ്രവർത്തകന്റെ മാനസിക പീഡനത്തെത്തുടർന്നു വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വനിതാ ക്ലർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു.ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം. ഓഫിസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച യുവതിയെ സഹപ്രവർത്തകർ ഉടൻ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
പ്രിജിത്തിനെതിരെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ ഇന്ന് നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും സഹപ്രവർത്തർ ആരോപിച്ചു.