Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ നടന്ന  വാഹനാപകടത്തിൽ മതിൽഭാഗം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് : വയനാട് എൻ ഡി എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. റോഡ്ഷോ ആയിയാണ്പത്രിക സമർപ്പിക്കാനെത്തിയത് .കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സ്മൃതി ഇറാനിയും പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. തൃശൂർ മണ്ഡലം...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും...
- Advertisment -

Most Popular

- Advertisement -