തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമികയുടെ 216- മത് ജയന്തി ആഘോഷം അയ്യാ വൈകുണ്ഠസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നു.സമാപന സമ്മേളനത്തിന്റെ ഭാഗമായി തൈക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 11 മണിമുതൽ നടന്ന സെമിനാർ ചലച്ചിത്രതാരം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.സെമിനാറിൽ പ്രഗൽഭരായവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു
വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന സമ്മേളനം സി പി എം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ബി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു അയ്യാ വൈകുണ്ഠസ്വാമികൾക്ക് സ്മൃതിമന്ദിരം നിർമ്മിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് എം എൽ എ പറഞ്ഞു. കെ എൻ എം എസ് സംസ്ഥാന പ്രസിഡന്റ് ജെ ലോറൻസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ അഡ്വക്കേറ്റ് ജി സ്റ്റീഫൻ എം എൽ എ, വിഎസ് ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ വേലായുധൻ വിരാലി പരശുവയ്ക്കൽ രാജേന്ദ്രൻ കാഞ്ഞിരംകുളം സുദർശനൻ കള്ളിക്കാട് ശ്യാം ലൈജു സൂരജ് കെ പി തുടങ്ങിയവർ സംസാരിച്ചു