Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭാ കൗൺസിലർ...

നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു

പന്തളം : പന്തളത്ത്  നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രൻ ആണ് സ്വന്തം ചെലവിലും സുമനസുകളുടെ സഹായത്തിലും റോഡ് നവീകരണം പൂർത്തിയാക്കിയത്.

ശ്രീഭദ്ര ഭഗവതി ക്ഷേത്ര ജംഗ്ഷനിലെ റീ കോൺക്രീറ്റിംഗ് ആണ് വനിതാ കൗൺസിലറുടെ ചുമതലയിൽ നടന്നത്. നഗരസഭയിൽ നിന്ന് കോൺക്രീറ്റിംഗ് പണി എടുത്തത് വേണു എന്ന കരാറുകാരനാണ്. പണി ഉടൻ തുടങ്ങുമെന്ന കരാറുകാരൻ്റെ വാഗ്ദാനം സഹിക്ക വയ്യാതെയാണ് സ്വന്തം ചെലവിൽ കോൺക്രീറ്റ് ചെയ്യാൻ തയ്യാറായതെന്ന് കൗൺസിലർ രത്നമണി സുരേന്ദ്രൻ പറഞ്ഞു.

നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറും മറ്റും പല തവണ കരാറുകാരനെ സമീപിച്ചെങ്കിലും കോൺക്രീറ്റിംഗിന് തയ്യാറായില്ലെന്ന് നഗരസഭാ അധികൃതരും അറിയിച്ചു.വനിതാ കൗൺസിലറുടെ കോൺക്രീറ്റ് ജോലിയിൽ കോൺഗ്രസ് നേതാക്കളായ നൗഷാദ് റാവുത്തർ , നുജുമുദീൻ, പി.പി. ജോൺ, പി.എസ്. നീലകണ്ഠൻ, സുനിത വേണു, കെ. എൻ. സുരേന്ദ്രൻ, പൊതു പ്രവർത്തകൻ സുനു സുകുമാരൻ തുടങ്ങിയവരും പങ്കാളികളായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ശിവകുമാർ മന്ത്രിസഭയിലെ മന്ത്രി രാജിവെച്ചു

ബെംഗളൂരു : അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി .മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു.ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.രാമലിംഗ...

സൗജന്യ പരിശീലനം

പത്തനംതിട്ട: എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം ആരംഭിക്കുന്നു....
- Advertisment -

Most Popular

- Advertisement -