Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരിക്കുളം പൊലീസ്...

മാരാരിക്കുളം പൊലീസ് സ്റ്റേഷനെ പൂന്തോട്ടമാക്കി നിയമപാലകർ

ആലപ്പുഴ : മാരാരിക്കുളം പൊലീസ് സ്റ്റേഷന് കുറച്ചുകാലമായി പൂക്കാലമാണ്. ദേശീയപാതയിൽ ആലപ്പുഴ – ചേർത്തല വഴി യാത്ര ചെയ്യുന്നവർക്ക് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല. അത്ര മനോഹരമായാണ് സ്റ്റേഷന് മുന്നിൽ ചെണ്ടുമല്ലികൾ നിറഞ്ഞുനില്‍ക്കുന്നത്. 

പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂകൃഷി ഇവിടെ രണ്ടാം വിളവെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ്.രണ്ട് മാസങ്ങൾക്ക് മുമ്പാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പൂകൃഷി ആരംഭിച്ചത്. നിയമപാലകർ ഉദ്യാനപാലകരായപ്പോൾ ലഭിച്ചത് നൂറുമേനി വിളവാണ്. ആദ്യ വിളവെടുപ്പിൻ്റ ഉദ്ഘാടനം ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബു നിർവഹിച്ചു.

വിളവെടുപ്പിൽ ലഭിച്ച പൂക്കൾ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലേക്കാണ് സമർപ്പിച്ചത്. പൂകൃഷി ശ്രദ്ധാകേന്ദ്രമായതോടെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കഴിഞ്ഞദിവസം കൃഷിയിടം സന്ദർശിക്കാനെത്തുകയും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ജോലി സമ്മർദ്ദത്തിനിടയിൽ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ് കൃഷി ആരംഭിച്ചത്. പൂക്കളുടെ പരിപാലനത്തിലൂടെ മാനസിക സംഘർഷം കുറയ്ക്കാൻ കഴിയുന്നുണ്ടെന്ന് കൃഷിക്ക് നേതൃത്വം നൽകിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ വി ബിജു പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്ഫോടനം : കാറിലുണ്ടായിരുന്നത് ജെയ്ഷെ ഭീകരൻ ഡോ.ഉമര്‍ മുഹമ്മദ്

ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചത് ജെയ്ഷെ ഭീകരൻ ഡോക്ടർ ഉമർ മുഹമ്മദെന്ന് സംശയം. ഇയാളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.പുല്‍വാമ സ്വദേശിയാണ്. ഇയാള്‍ സ്‌ഫോടനത്തില്‍...

ഡോ സിറിയക് പാപ്പച്ചൻ യുവടാലന്റ് അവാർഡിന് അർഹനായി

അടൂർ: ലൈഫ് ലൈൻ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ എൻഡോസ്കോപ്പി രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനെക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റിന്റെ യംഗ് ടാലന്റ് അവാർഡിന് അർഹനായി. ബാംഗളൂരിൽ...
- Advertisment -

Most Popular

- Advertisement -