Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKonniഐബി ഉദ്യോഗസ്ഥൻ...

ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച്  മേഘയുടെ കുടുംബം

കോന്നി :  മേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച്  കുടുംബം.വിവാഹാലോചനയ്ക്കായി സുകാന്തോ കുടുംബമോ മേഘയുടെ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു.

പെണ്ണ് കാണൽ ചടങ്ങിന് സുകാന്തും വീട്ടുകാരും എത്തുമെന്ന് കരുതി വീട് നവീകരിച്ചിരുന്നുവെന്നും അവർ എത്തിയില്ലെന്നും മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. വിവാഹാലോചനയിൽ നിന്ന് സുകാന്ത് പിന്മാറുകയാണ് ചെയ്തത്.

അതേ സമയം മേഘ 2024 ജൂലൈയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗർഭച്ചിദ്രം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇതിൻ്റെ തെളിവുകൾ പൊലീസിന് കൈമാറിയിട്ടും സുകാന്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു

മേഘ മരിച്ചു 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്നാണ് പേട്ട പൊലിസ് പറയുന്നത്.

മേഘയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുകാന്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മേഘയുടെ മാതാപിതാക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിലാവാം മേഘ ആത്മഹത്യ ചെയ്തതെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ...

വി ഡി സതീശൻ മുഖ്യമന്ത്രി

ന്യൂഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 11 ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും...
- Advertisment -

Most Popular

- Advertisement -