Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഗോകുലം സ്ഥാപനങ്ങളിലെ...

ഗോകുലം സ്ഥാപനങ്ങളിലെ റെയ്‌ഡ് ; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് സൂചന

കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന.വിദേശ നാണയ വിനിമയ ചട്ടവുമായി(ഫെമ) ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്.ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട്ടെയും ഓഫീസുകളിലും വീട്ടിലുമായി നടത്തിയ പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.

ഫെമ ലംഘിച്ച് സ്വീകരിച്ച പണം സിനിമ നിർമ്മാണത്തിന് ചിലവഴിച്ചതായാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തൽ.2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും ഇ.ഡി പറയുന്നു. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനു ബന്ധമില്ലെന്നും ഇ.ഡ‍ി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...

റാന്നി പൊന്തൻപുഴയിലെ കർഷകർ തുടർച്ചയായി 6-ാം വർഷവും തിരുവോണനാളിൽ പട്ടിണി സമരത്തിൽ

പത്തനംതിട്ട : റാന്നി പൊന്തൻപുഴയിലെ കർഷകർ തുടർച്ചയായി 6-ാം വർഷവും തിരുവോണനാളിൽ പട്ടിണി സമരത്തിൽ. തലമുറകളായി കൈമാറി വന്ന ഭൂമിയിൽ കൈയ്യേറ്റക്കാരേപ്പോലെ കഴിയേണ്ടിവരുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കാനാണ് എന്നാണ് പൊന്തൻപുഴ സമരസമിതി പ്രവർത്തകരുടെ ചോദ്യം. രാജഭരണ...
- Advertisment -

Most Popular

- Advertisement -